- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളനടയിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കളുടെ ജീവനെടുത്തത് റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്ത തടി ലോറിയോ? എംസി റോഡ് കുരുതിക്കളമാക്കുന്നതിൽ അനധികൃത പാർക്കിങിനും വലിയ പങ്ക്
പന്തളം: എം സി റോഡിൽ കുളനട മാന്തുകയിൽ രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടത്തിന് കാരണം തടി ലോറി റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്തതെന്ന് സംശയം. ഒരുമിച്ച് ഫുട്ബോൾ കളിച്ച് മടങ്ങിയ മൂന്നംഗ സംഘത്തിലെ രണ്ടു യുവാക്കളുടെ ജീവനാണ് സ്‌കൂട്ടർ തടിലോറിക്ക് പിന്നിൽ ഇടിച്ച് പൊലിഞ്ഞത്. മൂന്നാമനാകട്ടെ ഗുരുതര പരുക്കുകളോടെ ചികിൽസയിലാണ്.
കാരക്കാട് പ്ലാവുനിൽക്കുന്നതിൽ നാണുവിന്റെ മകൻ വിഷ്ണു (28), ചെങ്ങന്നൂർ ആല പെണ്ണുക്കര മാടമ്പറത്ത് മോടിയിൽ വീട്ടിൽ ബിനീഷിന്റെ മകൻ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന അയൽവാസി കാരക്കാട് തടത്തിൽ മേലേതിൽ വീട്ടിൽ അമലിനെ (21) ഗുരുതരമായ പരുക്കുകളോടെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച വിഷ്ണുവും വിശ്വജിത്തും ബന്ധുക്കളാണ്.
ശനിയാഴ്ച രാത്രി 11. 30 ന് എം.സി. റോഡിൽ കുളനട മാന്തുക ഗ്ലോബ് ജങ്ഷന് സമീപമായിരുന്നു അപകടം. എം.സി റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു പാലോട് നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽപ്പെട്ട മൂവരും കുളനടയിൽ ഫുട്ബോൾ കളി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
മരിച്ച രണ്ടു പേരുംഅവിവാഹിതരാണ്. വിഷ്ണുവിന്റെ മാതാവ് രത്നമ്മ, സഹോദരി ഷൈലജ, ജ്യോതി (കുവൈറ്റ്). സംസ്‌കാരം തിങ്കൾ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മരിച്ച വിശ്വജിത്തിന്റെ മാതാവ് ശാന്തി. സഹോദരങ്ങൾ ദിയ, വൈഷ്ണവ്. സംസ്‌കാരം നടത്തി. പന്തളം പൊലീസ് കേസെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്