- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹാസ്വാസ്ഥ്യം; ഡോ. എം.കെ. മുനീർ എംഎൽഎ ആശുപത്രിയിൽ ചികിത്സയിൽ
കണ്ണൂർ: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മുസ്ലിംലീഗ് നേതാവ് ഡോ. എം കെ മുനീർ ആശുപത്രിയിൽ. ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊടുവള്ളി എംഎൽയെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുദിവസം ആശുപത്രിയിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യനിലയിൽ ആശങ്കയില്ല.
ഏക സിവിൽ കോഡ് സംബന്ധിച്ച് കണ്ണൂർ മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി ചേംബർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ 10.30-ന് ഭാര്യവീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തിങ്കളാഴ്ചത്തെ പരിപാടികളെല്ലാം മാറ്റിവെച്ചു.
Next Story



