- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ
മലപ്പുറം: യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറിയ ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കി. ചുങ്കത്തറ കളക്കുന്ന് 14ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ പിന്നീട് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറി.
എൽ.ഡി.എഫിനും യു.ഡി.എഫിനും 10 സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് പ്രസിഡന്റ് പദവി ലഭിച്ചു. എന്നാൽ നജ്മുന്നീസയുടെ ചുവടുമാറ്റത്തോടെ എൽ.ഡി.എഫിന് ഭൂരിപക്ഷമായി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഒരു കൊല്ലമാവുമ്പോഴാണ് നജ്മുന്നീസയെ തേടി അയോഗ്യതാ വിധിയെത്തുന്നത്. ഇപ്പോൾ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് പത്തും അംഗങ്ങളാണുള്ളത് . ചുങ്കത്തറ ചെമ്പൻകൊല്ലി വാർഡംഗം ലീഗിലെ സൈനബ മാമ്പള്ളിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്