- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അര്‍ജുന്റെ കുടുംബത്തെ വെറുതെ വിടണം; 11 ദിവസമായി വേദനിച്ച് കഴിയുകയാണ് അവര്‍: സൈബര്‍ ആക്രമണം അവസാനിപ്പിക്കമെന്ന് എം കെ രാഘവന്
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോടസ് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് എം.കെ. രാഘവന് എം.പി. 11 ദിവസമായി അവര്‍ വേദനിച്ചു കഴിയുകയാണെന്നും കുടുംബത്തെ വെറുതെ വിടണമെന്നും എം.പി പറഞ്ഞു. അര്‍ജുനെ കണ്ടെത്തായി ഗംഗാവലി നദിയില്‍ തിരിച്ചില്‍ തുരുമെന്നും മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ടെന്നും എം.കെ. രാഘവന് പ്രതികരിച്ചു.
"അര്‍ജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ 11 ദിവസമായി ആ കുടുംബം വേദനിച്ചു കഴിയുകയാണ്. ദയവുചെയ്ത് ആരും സൈബര്‍ ആക്രമണം നടത്തരുത്. അതൊരു ചര്‍ച്ചയോ വിവാദമോ ആക്കരുതെന്നാണ് എന്റെ അഭ്യര്‍ഥന.
അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഉടന്‍ അവസാനിപ്പിക്കുമെന്നത് ശരിയായ പ്രചാരണമല്ല. ഇന്നും നാളെയും കൊണ്ട് ഒരു റിസള്‍ട്ട് കാണുമെന്നാണ് കരുതുന്നത്. തെര്‍മല്‍ സ്കാന്‍ ഉള്പ്പെടെയുള്ളപരിശോധകള് നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഡൈവര്‍മാരെ നദിയിലിറക്കുകയെന്നത് പ്രയാസമാണ്. അടിയൊഴുക്ക് ശക്തമായതിനാല്‍ നേവിക്കാര് പോലും ഇറങ്ങി തിരികെ കയറിയിരിക്കുകയാണ്. മനുഷ്യസാധ്യമായ എല്ലാം അവിടെ ചെയ്യുന്നുണ്ട് -എം.കെ. രാഘവന് പറഞ്ഞു.
നേരത്തെ വാര്‍ത്താസമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് സൈബര്‍ ആക്രമണം നടന്നത്.