- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ലേ? എം ശിവശങ്കർ സർക്കാർ ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് പറഞ്ഞതിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ എം ശിവശങ്കർ സർക്കാർ ആശുപത്രിയിലെ ചികിൽസ നിരസിച്ചതിനെ ചോദ്യം ചെയ്തു സുപ്രീംകോടതി. ലൈഫ് മിഷൻ കേസിൽ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് ശിവശങ്കർ സർക്കാർ ആശുപത്രിയിൽ പോകാത്തത് എന്തെന്ന് ജസ്റ്റീസ് എം എം സുന്ദരേഷ് ഉന്നയിച്ചത്.
ശിവശങ്കറിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ചികിൽസ വേണമെന്നും ശിവശങ്കറിന് വേണ്ടി ഹാജരായ അഡ്വ ജയദീപ് ഗുപ്ത് വാദിച്ചു. എന്നാൽ ശിവശങ്കർ സർക്കാർ ആശുപത്രിയിലെ ചികിൽസ നിരസിച്ചെന്നും കേസിൽ മറുപടി സമർപ്പിക്കാൻ സമയം വേണമെന്നും ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത കോടതിയെ അറിയിച്ചു. എന്നാൽ സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ മറുപടി.
ഇതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത് സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ലേ എന്നിട്ട് സർക്കാർ ആശുപത്രി മോശമാണ് എന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. ഇ ഡി എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയം ചോദിച്ചതോടെ ഓഗസ്റ്റ് രണ്ടിലേക്ക് കേസ് മാറ്റി.ഫെബ്രുവരി 14 മുതൽ ശിവശങ്കർ ജയിലിലാണ്.




