- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇ.പി വിഷയവും പ്രേമചന്ദ്രൻ മോദിയുടെ ചായസത്കാരത്തിൽ പങ്കെടുത്തതും കൂട്ടിക്കുഴയ്ക്കേണ്ട
തിരുവനന്തപുരം: ഇ.പി. ജയരാജൻ ബിജെപി നേതാവ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും എൻ.കെ. പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സത്കാരത്തിൽ പങ്കെടുത്തതും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഇ.പി-ജാവദേക്കർ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ല. രാഷ്ട്രീയം പറഞ്ഞിട്ടുണ്ടെങ്കിൽ, അത്തരത്തിൽ ചർച്ചനടന്നിട്ടുണ്ടെങ്കിൽ പാർട്ടിയോട് റിപ്പോർട്ട് ചെയ്യണം. അതൊന്നും ഇല്ലാതെ ഒരാൾ പോകുന്ന വഴിക്ക് ചായകുടിക്കാൻ കയറിയതിന് വേറെന്തെങ്കിലും പറയേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇ.പിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം വി ഗോവിന്ദന്റെ മറുപടി.
അതേസമയം, എൻ.കെ. പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിൽ പങ്കെടുത്തതിനെ സിപിഎം. വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'അത് രണ്ടും രണ്ടാണ്' എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. 'പ്രധാനമന്ത്രി വിളച്ചു കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കുന്നു. ആ ഭക്ഷണം ഭക്ഷിച്ച ആള് കുറച്ചു കഴിമ്പോൾ ബിജെപി. ആയിട്ട് മാറുന്നു. അതുപോലെ മാറാൻ സാധ്യതയുള്ള ആളാണ് പ്രേമചന്ദ്രൻ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത് രണ്ടും കൂട്ടിച്ചേർക്കേണ്ട', എം വി ഗോവിന്ദൻ പറഞ്ഞു.
ഇ.പി. മാത്രമെന്താ വിവാദത്തിൽ പെടുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, 'എപ്പോഴും പെടുന്നില്ല, ചിലപ്പോൾ മാത്രമാണ്' എന്ന് ഗോവിന്ദൻ മറുപടി നൽകി.