- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രം; കുറ്റക്കാരന്‍ ആണോ എന്ന് കോടതി കണ്ടെത്തട്ടെ; വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍
എ പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റിമാന്‍ഡ് ചെയ്താല്‍ ഉടനെ പ്രതിയായി എന്നല്ല അര്‍ത്ഥമെന്നും കോടതി വിധി വന്നശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
'കേസ് എടുത്തതുകൊണ്ട് മാത്രം എല്ലാവരും കുറ്റക്കാരാണ് എന്ന് പറയാന്‍ ആകില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വരട്ടെ, ഇപ്പോള്‍ ഒരു നിലപാട് സ്വീകരിക്കേണ്ടല്ലോ. പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന പ്രതി കുറ്റാരോപിതന്‍ മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ പത്മകുമാര്‍ ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്.' പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.
'അറസ്റ്റിലായവര്‍ കുറ്റക്കാരന്‍ ആണെന്ന് പറയാന്‍ എസ്ഐടിക്ക് അവകാശമുണ്ടോ? കോടതിയാണ് ഇക്കാര്യം പറയേണ്ടത്. കോടതി റിമാന്‍ഡ് ചെയ്താല്‍ ശിക്ഷയായോ? പത്മകുമാര്‍ കുറ്റക്കാരന്‍ ആണോ എന്ന് കോടതി കണ്ടെത്തട്ടെ.' അദ്ദേഹം പറഞ്ഞു.
'പത്മകുമാറുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമല്ല. എല്‍ഡിഎഫ് ചുമതലപ്പെടുത്തിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ആരെങ്കിലും വീഴ്ചവരുത്തിയാല്‍ അതും പരിശോധിക്കും.' പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.




