- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിനെ ഉദ്ധരിച്ച് സംസാരിക്കുന്ന ഗവർണറുടേത് തരംതാണ ആരോപണങ്ങൾ; കാര്യങ്ങൾ അദ്ദേഹം കൃത്യമായി മനസ്സിലാക്കുന്നില്ല; ആരോപണങ്ങൾ കേരളം തള്ളിക്കളഞ്ഞതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ഉദ്ധരിച്ച് സംസാരിക്കുന്ന ഗവർണർക്ക് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തരംതാണ ആരോപണങ്ങളാണെന്നും അവ കേരളം തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മഞ്ഞപത്രത്തിന്റെ ഉദ്ധരണികളാണ് അദ്ദേഹം എടുത്തുപയോഗിക്കുന്നത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് ആരോപണങ്ങളുന്നയിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സ്വപ്ന സുരേഷും മന്ത്രിമാരും തമ്മിലുള്ള ബന്ധം ജനങ്ങൾ ചർച്ചചെയ്യുന്നുണ്ടെന്നും ആരാണ് ആ വനിതയെ ഹിൽ സ്റ്റേഷനിലേക്ക് കൂടെ ചെല്ലാൻ വിളിച്ചതെന്നും ഗവർണർ ചോദിച്ചിരുന്നു. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ സ്യക്തമാക്കിയിരുന്നു.
Next Story




