പത്തനംതിട്ട: വിഴിഞ്ഞം സമര വിഷയം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ സമരം ഒന്നിനും പരിഹാരമല്ല. നിലവിൽ തന്നെ വിവിധ സബ് കമ്മിറ്റികൾ പ്രശ്ന പരിഹാരത്തിന് രൂപീകരിച്ചിട്ടുണ്ട്. അവ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തി പ്രശ്നത്തിന് പരിഹാരം കാണും.ഇടുക്കിയിൽ എസ് രാജേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പ്രശ്നം പാർട്ടിയുടെ മുന്നിൽ വന്നിട്ടില്ലെന്നും വരുന്നതിനനുസരിച്ച് പരിഹാരം കാണും.

കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു. വളരെ നില്ല സുഹൃത്തായിരുന്നു. പൊതുരാഷ്ട്രീയ മേഖലയ്ക്ക് സതീശൻ പാച്ചേനിയുടെ നിര്യാണം കനത്ത നഷ്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.