- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷ് അന്നും ഇന്നും പാര്‍ട്ടി അംഗമല്ല; മുകേഷിനെതിരെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്; കേസില്‍ തുടര്‍നടപടി വരുമ്പോള്‍ നോക്കാം; പ്രതികരണവുമായി എംവി ഗോവിന്ദന്‍
പ്രതികരണവുമായി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍. മുകേഷിനെതിരായ ആരോപണങ്ങള്‍ക്കെതിരെയുള്ള ചോദ്യങ്ങള്‍ക്കും എംവി ഗോവിന്ദന്‍ മറുപടി പറഞ്ഞു. മുകേഷ് അന്നും ഇന്നും പാര്‍ട്ടി അംഗമല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാന്‍ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസില്‍ തുടര്‍നടപടി വരുമ്പോള്‍ നോക്കാം എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
രാഹുലിന്റെ രാജി കേരളം മുഴുവന്‍ ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുന്നു, കേട്ടുകേള്‍വിയില്ലാത്ത പരാതികളാണ് വരുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് എപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്? സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ പറഞ്ഞത് പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് എന്നാല്‍ ഇപ്പോള്‍ മിക്ക നേതാക്കളും പറയുന്നത് നേരത്തെയും പല പരാതികളും ലഭിച്ചിരുന്നു എന്നാണ്. കെപിസിസിക്ക് മുന്‍പാകെ ഒമ്പത് പരാതികള്‍ ലഭിച്ചിരുന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.




