- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉഷ്ണതരംഗ സാധ്യത: പാലക്കാട് ജില്ലയിൽ മദ്രസകൾക്ക് അവധി
ചേളാരി: പാലക്കാട് ജില്ലയിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ചു. മെയ് 2 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു. ജില്ലയിൽ ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചിരുന്നു.
തൃശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പകൽ സമയത്ത് പുറം ജോലികൾക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതൽ മൂന്നു മണി വരെയുള്ള ജോലികൾക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്നുണ്ട്.
ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്. പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത പുലർത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേർ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.