- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തോളം 13കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംപുഴ സ്വദേശിയായ ് സൈനുദ്ദീൻ ഫൈസി (50)യെയാണ് മേലാറ്റൂർ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
ദർസിൽ താമസിച്ച് പഠിച്ചു വന്നിരുന്ന കുട്ടിയെ ഇയാൾ കഴിഞ്ഞ ഒരു വർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ഇതേ തുടർന്ന് കുട്ടി ദർസിൽ തുടരുന്നതിന് വിസമ്മതം അറിയച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മേലാറ്റൂർ പൊലീസ് അറിയിച്ചു.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ എസ്‌ഐ രജിമോൺ, എഎസ്ഐ അനിത, ആമീൻ, ഷംസു,സുർജിത്, രാജേഷ് എന്നിവർ ഉണ്ടായിരുന്നു.
Next Story




