മനാമ: ബഹ്റൈനിൽ ചികിത്സയിലിരിക്കെ മലയാളിയായ പ്രവാസി നിര്യാതനായി. തൃശൂർ കരുവന്നൂർ പൊട്ടുച്ചിറ സ്വദേശി ഷിഹാബ് കരുവന്നൂർ (48) ആണ് പക്ഷാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ബഹ്റൈനിലെ സഫയർ സിമ്മിങ് പൂൾ കമ്പനി ജീവനക്കാരനായിരുന്നു ഷിഹാബ് കരുവന്നൂർ. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്റൈനിലെ മലയാളീ സമൂഹം ദുഃഖം രേഖപ്പെടുത്തി. ഭാര്യ: സെജീന. മക്കൾ: ഫെബീന, മുഹമ്മദ് ഷിജാസ്. പിതാവ്: പരേതനായ പാലക്കൽ അബ്ദുൽ റഹ്മാൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.