കുവൈറ്റ്: കുവൈറ്റിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്.കഴിഞ്ഞ 25 വർഷത്തോളമായി കുവൈറ്റിലെ ഒരു കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹിലാലുദ്ദീൻ.

പരേതനായ സുലൈമാൻ കുഞ്ഞും റഷീദ ബീവിയും മാതാപിതാക്കളാണ്. ഷീജയാണ് ഭാര്യ. ഫാത്തിമ, ഫർഹാന എന്നിവർ മക്കളാണ്. മൃതദേഹം നാളെ കുവൈറ്റിലെ സബ്ഹാനിൽ അസർ നമസ്കാരത്തിന് ശേഷം കബറടക്കും.

ഇതിനായുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. ഒരു ദീർഘകാല പ്രവാസിയുടെ ഈ അപ്രതീക്ഷിത വിയോഗം കുവൈറ്റിലെ മലയാളി സമൂഹത്തിൽ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.