കൊല്ലം: മലയാളി വിദ്യാര്‍ഥിനി കര്‍ണാടകയില്‍ കടലില്‍ മുങ്ങി മരിച്ചു. കൊല്ലം പരവൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കല്യാണിയാണ് മരിച്ചത്. കര്‍ണാടകയിലെ കാര്‍വാര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

വിനോദയാത്രക്കിടെ ഞായറാഴ്ച കര്‍ണാടകയിലെ ഗോകര്‍ണ ബീച്ചിലാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു.