ദുബായ്: ദുബായിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബായ് ജലീല ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജോയൽ.

ദിയ, അന്ന, ജോവാന എന്നിവർ ജോയലിന്റെ സഹോദരിമാരാണ്. അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ ആരംഭകാലം മുതൽ അംഗമായിരുന്ന ജോയലിന്റെ വിയോഗത്തിൽ ചാപ്റ്റർ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. ഈ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളികൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.