കണ്ണൂർ: കണ്ണൂർ സ്വദേശിനിയായ ഐ.ടി പ്രൊഫഷനായ യുവതി ബംഗ്ളൂരിൽ താമസസ്ഥലത്ത് മരിച്ച നിലയിൽകണ്ടെത്തി. ഓഫിസിൽ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയ മമ്പറം സ്വദേശിനിയായ യുവതിയെയാണ് ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയെ (24) യാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടോടെ ഇവരെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ മടങ്ങിയതായിരുന്നു.

ഇതിനു ശേഷമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തി.ബംഗ്ളൂര് പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. നോവയാണ് മരണമടഞ്ഞ നിവേദ്യയുടെ സഹോദരി.