കണ്ണൂർ: മാൾട്ടയിലേക്ക് ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന കെ.ടി വസന്ത് ഘോഷിന്റെ പരാതി പ്രകാരം കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തു. റോജർ എന്ന അജിമാത്യു എം.ഡിയായ തിരുവനന്തപുരത്തെ ആൽഫാ മേരി ഇന്റർ നാഷനൽ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വസന്ത് ഘോഷിന് ഉപരിപഠനത്തിന് അർഹത നേടിയതായി ഇവർ അറിയിച്ചിരുന്നു.

തുടർന്ന് പഠനത്തിന് ശേഷം യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലി വാഗ്ദ്ധാനം ചെയ്തു പരാതിക്കാരനിൽ നിന്നും വിവിധ സമയങ്ങളിലായി 4,89,500രൂപ സ്ഥാപനത്തിലേക്ക് നിക്ഷേപമായി വാങ്ങുകയും പണം വാങ്ങിയതിനു ശേഷം ഉപരിപഠനത്തിന് അവസരം നൽകാതെയും നിക്ഷേപിച്ച പണം തിരിച്ചു നൽകാതെയും അജുമാത്യു എം.ഡിയായുള്ള സ്ഥാപനം വഞ്ചിച്ചുവെന്നുമാണ് പരാതി.