- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്ക് പിഴച്ചാൽ പിഴച്ചത് തന്നെ; കുടുക്കരുതെന്ന് മമ്മൂട്ടി; കേരളീയം ലോക സാഹോദര്യത്തിന്റെ വലിയ വികാരമായി മാറട്ടെയെന്ന് ആശംസ
തിരുവനന്തപുരം: മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടൻ മമ്മൂട്ടി. കേരളീയം കേരളീയരുടെ മാത്രം വികാരമല്ലെന്നും ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി ഇത് മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിനും സൗഹാർദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. കേരളീയം 2023ൽ ആശംസകൾ അർപ്പിക്കുകയായിരുന്നു മമ്മൂട്ടി.
ഏഴുതിത്തയ്യാറാക്കിയ പ്രസംഗം എന്റെ കൈയിൽ ഇല്ല. എന്തെങ്കിലും വാക്ക് പിഴകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിൽ നേരത്തെ മാപ്പു ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാൽ നമ്മളെ കുടുക്കരുത്. സ്പീക്കറായിരുന്നു എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കിയാൽ മതി. നമ്മളിൽ വാക്ക് പിഴച്ചാൽ പിഴച്ചത് തന്നെയെന്നും മമ്മൂട്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story