- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ഡി.എം.എയുമായി യുവാവും യുവതിയും കോഴിക്കോട്ടെ റിസോര്‍ട്ടില്‍ പിടിയില്‍; മുഹമ്മദ് ഡാനിഷ് റൗഡി ലിസ്റ്റില്‍ പെട്ടയാള്‍
കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പൊക്കിയത്. കെ.എല്‍. 57 സെഡ് 7913 നമ്പര്‍ കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം വാഹനം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് റിസോര്‍ട്ടില്‍വെച്ച് ഇരുവരേയും പിടികൂടിയത്. 6.32 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച […]
കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ(25) എന്നിവരാണ് പിടിയിലായത്.
ആനക്കാംപൊയിലിലെ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പൊക്കിയത്. കെ.എല്‍. 57 സെഡ് 7913 നമ്പര്‍ കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം വാഹനം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് റിസോര്‍ട്ടില്‍വെച്ച് ഇരുവരേയും പിടികൂടിയത്.
6.32 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡാനിഷ് ആറോളം മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തിരുവമ്പാടി എസ്.ഐ വി.കെ. അബ്ദുല്‍ റസാഖ്, എ.എസ്.ഐമാരായ രജനി, ഷീന, സീനിര്‍ സി.പി. ഒമാരായ അനൂപ്, ഉജേഷ്, സുഭാഷ്, സുബീഷ്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




