- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ നഗ്നതാ പ്രദർശനവും അസഭ്യവർഷം; യുവാവ് പിടിയിൽ
കൊല്ലം: ട്രെയിനിൽ യാത്രക്കാർക്ക് നേരെ അസഭ്യം പറഞ്ഞ് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം പനയം സ്വദേശി ദിലീപ് നെൽസനെയാണ് കൊല്ലത്തുവച്ച് റെയിൽവെ പൊലീസ് പിടികൂടിയത്. പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം. മദ്യപിച്ചിരുന്ന ഇയാൾ വിദ്യാർത്ഥിനികളെ ഉൾപ്പെടെ ശല്യം ചെയ്തു.
ഗുജറാത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി, വെള്ളിയാഴ്ച രാത്രി മുതൽ ട്രെയിനിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടാകും വിധം പെരുമാറിയെന്നാണ് വിവരം.
ടിടിആർ ഉൾപ്പെടെയുള്ളവരോട് അസഭ്യം പറഞ്ഞ ഇയാളെ, ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് ബഹളം വച്ച പ്രതി, പൊലീസുകാരെ കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പൊലീസ് പറഞ്ഞു.
Next Story



