- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയലിൽ അഭിനയിപ്പിക്കാൻ ഫോട്ടോ വാങ്ങി, മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡനം: യുവാവ് അറസ്റ്റിൽ
കൊല്ലം: പള്ളിത്തോട്ടത്ത് സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിത്തോട്ടം മൂത്താക്കര സ്വദേശി 30 വയസുള്ള രാഹുലാണ് പിടിയിലായത്. ജൂണിൽ സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ മൊബൈൽ ഫോൺ വഴി സ്വന്തമാക്കിയായിരുന്നു പീഡനം.
പെൺകുട്ടയിൽ നിന്നും കരസ്ഥമാക്കിയ ഫോട്ടോകൾ മോർഫ് ചെയ്ത് പെൺകുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയെ വിളിച്ചുവരുത്തി കാറിൽ കടത്തി കൊണ്ടുപോയി. തുടർന്ന് കൊല്ലം ബൈപ്പാസിന് സമീപമുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാൾ പിന്നീടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയിരുന്നു. പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story




