- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങളെ റൂമിൽ പൂട്ടിയിട്ട് കേബിൾ വയറു കൊണ്ടും ചൂരൽ കൊണ്ടും മാരകമായി മർദ്ദിച്ചു; കുട്ടികളെ അതിക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
മലപ്പുറം: എട്ടും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങളെ റൂമിൽ പൂട്ടിയിട്ട് കേബിൾ വയറു കൊണ്ടും ചൂരൽ കൊണ്ടും മാരകമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. മലപ്പുറം തൂത ഒലിയത്താണ് സംഭവം. കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദിച്ച മലപ്പുറം തൂത ഒലിയത്ത് സ്വദേശി തചങ്ങോട്ടിൽ അലവി മകൻ മുഹമ്മദ് ബഷീർ(35) നെയാണ് പെരിന്തൽമണ്ണ സി ഐ അലവിയുടെ നിർദേശ പ്രകാരം എസ് ഐ യാസറും സംഘവും അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈനിൽ നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പെരിന്തൽമണ്ണ പൊലീസ് അന്വേഷിച്ചതിലാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത് ഓട്ടോ ഡ്രൈവർ ആയ ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ചു പരിക്കേൽപ്പിച്ചു, 8,9 വയസ്സ് പ്രായമുള്ള മക്കളെ റൂമിൽ പൂട്ടിയിട്ടു കേബിള് വയറു കൊണ്ടും ചൂരൽ കൊണ്ടും മാരകമായി മർദ്ദിച്ച് അവശരാക്കിയും ,തുടർന്ന് ബഷീർ തന്റെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചു വരുമ്പോഴാണ് പൂട്ടിയിട്ട റൂം തുറന്നു കൊടുക്കാറ്.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ഇയാൾക്ക് നാട്ടിൽ മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സീശയിക്കുന്നു. പൊലീസ് ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നു.



