പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കരിമ്പുഴ ആറ്റാശ്ശേരി കൊലോത്തൊടി ജുനൈദ്(21)ആണ് പോലീസ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണ്.

നിലവില്‍ ഇപ്പോൾ തൃശ്ശൂരിലെ ഒരു ഹോട്ടലിലാണ് ജുനൈദ് ജോലി ചെയ്തു വരുന്നത്. ഇവിടെനിന്നാണ് ശ്രീകൃഷ്ണപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.