- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി നഗ്‌നതാ പ്രദർശനം; കൊച്ചിയിൽ യുവാവ് പിടിയിൽ
കൊച്ചി:സ്‌കൂൾ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി നഗ്‌നതാ പ്രദർശനം നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ(42)യാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.
വിദ്യാർത്ഥിനി സ്‌കൂളിൽ നിന്നും മടങ്ങവേയാണ് യുവാവ് കുട്ടിയെ പിന്തുടർന്നെത്തിയത്. കുട്ടി തനിയെ പോകുന്നത് കണ്ടതോടെ പ്രതി കാറിൽ പിന്നാലെ ചെല്ലുകയായിരുന്നു.തുടർന്ന് വഴി ചോദിക്കാനെന്ന പേരിൽ പെൺകുട്ടിയുടെ അടുത്ത് കാർ നിർത്തി അടുത്തേയ്ക്ക് വിളിച്ചശേഷം നഗ്‌നത പ്രദർശിപ്പിച്ചെന്നാണ് പരാതി.ഭയന്ന വിദ്യാർത്ഥിനി നിലവിളിച്ച് ഓടിപ്പോയി വീട്ടിലെത്തി വിവരം അറിയിച്ചു.ഇയാൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story




