തൃശൂര്‍: ബംഗാളില്‍ നിന്ന് തൃശൂരിലേക്ക് എത്തിയ യുവാവിന്റെ കയ്യില്‍ പെയിന്റ് ഡബ്ബകള്‍. സംശയം തോന്നി പരിശോധിച്ചപ്പോള്‍ കഞ്ചാവ്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി കമല്‍കുമാര്‍ മണ്ഡല്‍ പിടിയില്‍. ട്രെയിനിലാണ് കമല്‍കുമാര്‍ കേരളത്തിലെത്തിയത്.

ഇയാള്‍ രണ്ട് പെയിന്റ് ഡബ്ബകളിലായി 20 കിലോ കഞ്ചാവ് കടത്തുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് തൃശ്ശൂര്‍ റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ഡബ്ബ പരിശോധിച്ചപ്പോള്‍ കഞ്ചാവും കണ്ടെത്തി.