കോട്ടയം: 2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട അമ്പഴത്തിനാല്‍ സ്വദേശി സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം ക്രോസ് വേ ജങ്ഷനില്‍ വച്ച് ഡാന്‍സാഫ് സംഘം പിടികൂടിയത്.

ബാംഗ്ലൂരില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് ബൈക്കില്‍ വരുന്നത് സംബന്ധിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് യുവാവിനെ പിടികൂടുന്നത്. ഇയാളുടെ ബാഗുകളും മറ്റു പരിശോധന നടത്തി വരികയാണ്.