കോഴിക്കോട്: കോഴിക്കോട് വൻ ലഹരിവേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീൻ പിടിയിൽ. 201 ഗ്രാം ഫ്‌ളാറ്റിൽ നിന്നും 89 ഗ്രാം ഇയാളുടെ കാറിൽ നിന്നുമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹനനപരിശോധനയിലാണ് പ്രതി പിടിയിലായത്. കാറിൽ നിന്നാണ് ആദ്യം എംഡിഎംഎ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് ഫ്‌ളാറ്റിൽ പരിശോധന നടത്തുകയായിരുന്നു. അവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും കണ്ടെത്തി.

ബംഗളൂരുവിൽ നിന്ന് വിൽപ്പനക്കായാണ് രാസലഹരി എത്തിച്ചതെന്നാണ് ശിഹാബ് പൊലീസിന് നൽകിയ മൊഴി. ഇയാൾ ഇടനിലക്കാരൻ വഴിയാണ് വിൽപ്പന നടത്തുന്നതെന്നും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം വിലവരും.