പാലക്കാട്: ലക്കിടി രാജീവ് ഗാന്ധി കോളനിയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഗൃഹനാഥൻ കസ്റ്റഡിയിൽ.ലക്കിടി സ്വദേശിയായ നസീറാണ് അറസ്റ്റിലായത്.ഭാര്യ സീനത്ത്, മകൻ ഫെബിൻ എന്നിവരുടെ നേർക്കായിരുന്നു നസീറിന്റെ ആക്രമണം.

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടെന്നും നൽകാത്തതിനെ തുടർന്നാണ് അക്രമിച്ചതെന്നുമാണ് പരാതി.മദ്യപിക്കാൻ നസീർ പണം ആവശ്യപ്പെട്ടപ്പോൾ തരില്ലെന്നു പറഞ്ഞ ഫെബിനെ നസീർ വെട്ടുകയായിരുന്നു.മകനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് സീനത്തിനു വെട്ടേറ്റത്.രാജീവ് ഗാന്ധി കോളനിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രമണം നടന്നത്.ആക്രമണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത നസീറിനെ കോടതി റിമാൻഡ് ചെയ്തു.

നസീറിന്റെ രണ്ടാം ഭാര്യയാണ് സീനത്ത്.സീനത്തിന്റേയും ഫെബിന്റേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഇരുവരും ഒറപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.