- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി; ആലപ്പുഴ സ്വദേശി പൊലീസ് കസ്റ്റഡിയിൽ; സംഭവം തിരുവനന്തപുരം വിമാനത്താവളത്തിൽ
തിരുവനന്തപുരം :എയർപ്പോർട്ടിലെ ബാഗ് പരിശോധനയ്ക്കിടെ വിമാനയാത്രക്കാരൻ കസ്റ്റംസിലെ വനിതാ ഉദ്യോഗസ്ഥയോടു മോശമായി പെരുമാറിയതായി പരാതി.ആലപ്പുഴ വെട്ടിക്കോട് സ്വദേശിയാണ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയത്.ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം.
ശനിയാഴ്ച രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് മോശം പെരുമാറ്റത്തിന് പിടിയിലായത്.കസ്റ്റംസ് ബാഗുകൾ പരിശോധിക്കുന്നതിന്റെ ഇടയിലാണ് സംഭവം.ബാഗുകളുടെ പരിശോധന കഴിഞ്ഞപ്പോൾ വീണ്ടും സ്‌കാൻ ചെയ്യണമെന്ന് യാത്രക്കാരൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥ ബാഗ് തുറക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിക്കുകയും മോശം വാക്കുകൾ പറയുകയും ചെയുതുവെന്നാണ് പരാതി.ജീവനക്കാരിയുടെ പരാതിയെ തുടർന്നെത്തിയ വിമാനസുരക്ഷാസേന ഇയാളെ പിടികൂടുകയും പിന്നീട് വലിയതുറ പൊലീസിനു കൈമാറുകയും ചെയ്തു.
Next Story




