- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പിന്തുടർന്ന് നാട്ടുകാർ; രക്ഷപ്പെടാൻ ബിഹാർ സ്വദേശി ഓടിക്കയറിയത് ട്രാൻസ്‌ഫോർമറിലേക്ക്; വൈദ്യുതി വിച്ഛേദിച്ച് രക്ഷപ്പെടുത്തി
മാവുങ്കൽ: കാസർകോട് മാവുങ്കലിൽ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിന്തുടർന്നതോടെ രക്ഷപ്പെടാൻ ബിഹാർ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ട്രാൻസ്‌ഫോർമറിലേക്ക് ഓടിക്കയറി. മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിരുന്നു യുവാവ്. ശനിയാഴ്ച വൈകിട്ട് നാലരയോടെ മാവുങ്കലിന് സമീപം കല്യാൺ റോഡിലായിരുന്നു സംഭവം.
യുവാവ് ട്രാൻസ്‌ഫോർമറിലേക്ക് കയറിയതിന് പിന്നാലെ നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് വലിയ അപകടം ഒഴിവാക്കി. ട്രാൻസ്ഫോർമർ വഴി ഇലക്ട്രിക് ലൈനിലേക്കും യുവാവ് കടന്നിരുന്നു. ഫയർഫോഴ്സും പൊലീസും എത്തി മണിക്കൂറികൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്.
നേരത്തെ, ചന്ദേരയിൽ സമാന സംഭവത്തിൽ യുവാവിനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിന് മാനസിക അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലാക്കി മാവുങ്കലിലെ സ്നേഹാലയത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെനിന്നും പുറത്തുകടക്കുകയായിരുന്നു.
ട്രാൻസ്‌ഫോർമറിനു മുകളിൽനിന്ന് രക്ഷപ്പെടുത്തിയെങ്കിലും പൊലീസിനോടും യുവാവ് അക്രമസ്വഭാവം കാണിച്ചു. ശേഷം യുവാവിനെ സ്‌നേഹാലയത്തിലേക്കു തന്നെ പൊലീസ് മാറ്റി. മാലപൊട്ടിച്ചെന്ന് പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് നിന്നുള്ള ഫയർഫോഴ്‌സും പൊലീസും എത്തിയാണ് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ ഇയാളെ താഴെ ഇറക്കിയത്. കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നേരത്തെ ഇയാൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് കണ്ട് പൊലീസ് ഇയാളെ അമ്പലത്തറ സ്‌നേഹാലയത്തിൽ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു.




