ആലപ്പുഴ: മൊബൈല്‍ ഫോണ്‍ തോട്ടില്‍ വീണതിന്റെ വിഷമത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ജീവനൊടുക്കി. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളി(26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തോമസിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തോമസിന്റെ വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ തോട്ടില്‍ വീണതിന്റെ ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. നടപടികള്‍ സ്വീകരിച്ചതിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.