കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറക്കോട് പ്ലാവറ സ്വദേശി രാജേഷാണ് മരിച്ചത്. ഇന്ന് രാത്രിയാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

നിലത്ത് രക്തവും ഉണ്ടായിരുന്നു. രക്തം ശർദ്ദിച്ചതാണെന്ന് സംശയം ഉണ്ട്. മരണ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ചിതറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.