പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ആശാരിയേത്ത് ജിതിന്‍ സുബു (25)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് കാണാതായത്. പാലത്തിന് സമീപം സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു.

വൈകിട്ട് വരെ അഗ്നി രക്ഷാ സേന സ്‌കൂബ ടീം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ 10.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജിതിന്‍ ബാംഗ്ലൂരില്‍ എം.ബി.എ പഠനം പൂര്‍ത്തിയാക്കി വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. മൃതദേഹം ഫയര്‍ഫോഴ്സ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.