- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ പാലത്തിന് സമീപം ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു; മരിച്ചത് കാൽനടയായി ശബരിമലയിലേക്ക് പോയ പാലോട് സ്വദേശി മണികണ്ഠൻ
പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. പാലോട് ഭരതന്നൂർ ലെനിൻകുന്ന് തെക്കിൻകര പുത്തൻ വീട്ടിൽ മണിക്കുട്ടൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാൽനടയായി ശബരിമലയ്ക്ക് പോകുന്ന അഞ്ചംഗ സംഘത്തിൽപ്പെട്ടയാളാണ് മണികണ്ഠൻ.
വരുന്ന വഴി കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് വന്ന ഫയർഫോഴ്സ് സ്‌കൂബ ടീം തെരച്ചിൽ നടത്തി ഉടൻ തന്നെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story