കാസർകോട്:മകളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കവേ ജയിൽ ചാടിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചീമേനിയിലെ തുറന്ന ജയിലിൽ നിന്നും ചാടി രക്ഷപ്പെട്ട തടവുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവന്ന ഒലയമ്പാടി പുതിയവയൽ കോളനിയിലെ പി ജെ ജയിംസ് (58) എന്ന തോമസിനെയാണ് വീടിന് സമീപത്ത് നിന്നും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് തോമസ് ചീമേനിയിലെ തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്ത ചീമേനി പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.