- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; പെണ്‍കുട്ടിയെ കാണാതായ കേസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരുന്നു
കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ സ്വദേശി ഗോകുലിനെയാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ കേസില്‍ ഗോകുലിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
പെണ്‍കുട്ടിയും യുവാവിനൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു. ഇതിന് പിന്നാലെ യുവാവിനോട് സ്റ്റേഷനില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Next Story