തിരുവല്ല: കുന്നന്താനത്ത് പട്ടാപകൽ തൊഴിലാളിയെ കുത്തി കൊന്നു. കവിയൂർ ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കൽ വീട്ടിൽ സി വി സജീന്ദ്രൻ (സാജു 48) ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ മാന്താനം അടവിച്ചിറ മലങ്കാവിൽ വീട്ടിൽ സെബാസ്റ്റ്യൻ മാത്യു (കുമ്പക്കാട് പാപ്പച്ചൻ 63) നെ മണിക്കൂറുകൾക്ക് ഉള്ളിൽ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു.

പ്രതിയെ രക്ഷപെടുവാൻ സഹായിച്ച പുളിന്താനം വെള്ളാം പൊയ്കയിൽ അനീഷ് മോനും പൊലീസ് പിടിയിലായി, ശനിയാഴ്ച വൈകുന്നേരം നാലരയോടെ കുന്നന്താനം ടൗണിലാണ് സംഭവം തടികച്ചവടക്കാരനായ സെബാസ്റ്റ്യനും, തൊഴിലാളിയായ സജീന്ദ്രനും തമ്മിൽ ദീർഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഇരുവരും തമ്മിൽ ടൗണിൽ വെച്ച് തർക്കവും കയ്യാങ്കളിയും ഉണ്ടായി തുടർന്ന് സെബാസ്റ്റ്യൻ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുഷയാണ് സജീന്ദ്രന്റെ ഭാര്യ, മക്കൾ:ഭാഗ്യലക്ഷ്മി, യദുകൃഷ്ണൻ, ഹരികൃഷ്ണൻ