കോഴിക്കോട്: വടകര ചോറോട് പുഞ്ചിരി മിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു. തൊട്ടിൽപ്പാലം സ്വദേശി കെ.സി. സുരേഷ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

വടകര റെയിൽവേ സ്റ്റേഷന് സമീപമുള്ള പുഞ്ചിരി മിൽ പരിസരത്ത് വെച്ചാണ് സുരേഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.