- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പക; പെൺകുട്ടിയുടെ പിതാവിനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം കിളിമാനൂരിൽ
തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ വിരോധത്തിൽ പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കിളിമാനൂർ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ പ്രതി തലയ്ക്ക് അടിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലായിരുന്നു പ്രതി മർദിച്ചത്.
ക്രൂര മർദ്ദനത്തിൽ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ നേരെത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story