കോ​ത​മം​ഗ​ലം: മ​രം വെ​ട്ടു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ് മു​ക​ളി​ൽ കു​ടു​ങ്ങി​യ അ​സം സ്വ​ദേ​ശി​യെ അ​ഗ്നി ര​ക്ഷ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12.45ന്​ ​കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് നാ​ഗ​ഞ്ചേ​രി പാ​നി​പ്ര​യി​ൽ തോ​മ്പ്ര​യി​ൽ പൈ​ലി പൗ​ലോ​സി​ന്‍റെ പ​റ​മ്പി​ൽ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം.

70 ഇ​ഞ്ച്​ വ​ണ്ണ​മു​ള്ള മാ​വി​ന്റെ 60 അ​ടി പൊ​ക്ക​ത്തി​ൽ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ അ​സം സ്വ​ദേ​ശി സ​ദ്ദാം ഹു​സൈ​ൻ (32) തോ​ളി​ന്​ പ​രി​ക്കേ​റ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ സേ​ന മ​ര​ത്തി​ൽ നി​ന്ന്​ സു​ര​ക്ഷി​ത​മാ​യി താ​ഴെ ഇ​റ​ക്കി​യ​ത്. സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ കോ​ത​മം​ഗ​ലം മാ​ർ ബ​സോ​ലി​യ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കുകയായിരുന്നു.