- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി ജീവനൊടുക്കി; ഒളിവിലായിരുന്ന പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത് റബ്ബർതോട്ടത്തിൽ; ഗുരുതര പരിക്കുകളോടെ ഭാര്യ ചികിത്സയിൽ തുടരുന്നു
കോട്ടയം: ഏറ്റുമാനൂരിൽ ഭാര്യയെ വെട്ടിയ കേസിലെ പ്രതി പ്രദീപ് ജീവനൊടുക്കി. ഉഴവൂരിനടുത്ത് അരീക്കരയിലെ റബർ തോട്ടത്തൽ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച ശേഷം പ്രദീപ് ഒളിവിൽ പോയത്.ഞായറാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ കൈ വെട്ടിയതിന് പ്രദീപിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു.മൊബൈലിന്റെ ടവർ ലൊക്കേഷനടക്കം പരിശോധിച്ച് ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്‌ച്ച മഞ്ജുവിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം പ്രദീപ് ജീവനൊടുക്കി എന്നാണ് കരുതുന്നത്.വെള്ളിയാഴ്ച രാവിലെയാണ് കാണക്കാരി പാറപ്പുറത്ത് വാടക വീട്ടിൽ താമസിക്കുന്ന മഞ്ജുവിന് നേർക്ക് പ്രദീപിന്റെ ആക്രമണമുണ്ടായത്.കുടുംബ വഴക്കിനെ തുടർന്ന് പ്രദീപ് മഞ്ജുവിനെ വെട്ടുകയായിരുന്നു എന്നാണ് വിവരം.
മഞ്ജുവിന്റെ ഇരുകൈകൾക്കും വെട്ടേൽക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലും ഒരു കൈയിലെ വിരലുകൾ അറ്റ നിലയിലുമായിരുന്നു.നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു.പ്രദീപിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.




