- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണറിന് ആൾമറയുണ്ടായിരുന്നുവെങ്കിലും മുകളിലൂടെ ബൈക്ക് കിണറ്റിലേക്ക് തെറിച്ചു വീണു; മണത്തണയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിൽ വീണു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പേരാവൂർ: പേരാവൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ മണത്തണയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. മാനന്തവാടി സ്വദേശിയായ രതീഷിനാണ് പരുക്കേറ്റത്. ബൈക്കിന്റെ പുറകിലുണ്ടായിരുന്ന സുഹൃത്ത് തെറിച്ചു പോയതിനാൽ കിണറ്റിൽ വീണില്ല.
വ്യാഴാഴ്‌ച്ച രാവിലെയായിരുന്നു അപകടം. കിണറിന് ആൾമറയുണ്ടായിരുന്നുവെങ്കിലും മുകളിലൂടെ ബൈക്ക് കിണറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഒച്ച കേട്ടെത്തിയ നാട്ടുകാർ ഫയർ ഫോഴ്സ് എത്തും മുൻപെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. സി.ശശിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തിയതിനു ശേഷമാണ് വലതാഴ്‌ത്തി രതീഷിനെ പുറത്തെടുത്തത്. രതീഷിന്റെ പരുക്ക് ഗുരുതരമല്ല.
ഇയാൾക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകി എക്സൈസ് പേരാവൂർ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്‌ച്ച രാവിലെ രതീഷും സുഹൃത്തും തളിപറമ്പിലേക്ക് പോവുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുകിണറ്റിൽ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാവൂർ പൊലിസും സ്ഥലത്ത് എത്തിയിരുന്നു. ബൈക്കിന്റെ അമിതവേഗതയാണ് നിയന്ത്രണംവിടാൻ കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.



