- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒഴിവാക്കൽ' വഴി താരമാവാൻ തരൂരും സഞ്ജുവും; ഇൻഡിഗോ വഴി ഇ.പിയും പാട്ടിന്റെ വഴിയിൽ നഞ്ചിയമ്മയും; മനോരമയുടെ വാർത്താ താരമാവാൻ അന്തിമ പോരാട്ടത്തിന് നാലുപേർ
കൊച്ചി:പോയ വർഷത്തെ വാർത്താ താരത്തെ കണ്ടെത്താനുള്ള മനോരമയുടെന്യൂസ് ന്യൂസ്‌മേക്കർ 2022 തിരഞ്ഞെടുപ്പിന്റെ അന്തിമപട്ടികയായി.വ്യത്യസ്ത മേഖലകളിലാണെങ്കിലും ഒഴിവാക്കൽ വഴി താരമാവാൻ തിരുവനന്തപുരത്ത നിന്നും ശശി തരൂരും സഞ്ഝു സാംസണും അന്തിമപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.ഇവരെ കൂടാതെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, ഗായിക നഞ്ചിയമ്മ,എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് രണ്ട് പേർ.വാർത്താ താരത്തെ തിരഞ്ഞെടുക്കാനുള്ള ഫൈനൽ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.
10 പേരടങ്ങിയ പ്രാഥമികപട്ടികയിൽനിന്നും ഭൂരിപക്ഷം പ്രേക്ഷകരുടെ പിന്തുണ ലഭിച്ച നാല് പരാണു ന്യൂസ് മേക്കർ അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്.ഇൻഡിഗോ വിമാനത്തിലെ കയ്യാങ്കളിയിലൂടെ വാർത്തകളിൽ ഇടം പിടിച്ചാണ് എൽഡിഎഫിന്റെ കൺവീനർ ഇ.പി.ജയരാജൻ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്.അട്ടപ്പാടിയിലെ ആദിവാസി ഊരിൽനിന്നു രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി മലയാളത്തിന് അഭിമാനമായ വ്യക്തിയായ നഞ്ചിയമ്മയും വാർത്തകളിൽ വ്യത്യസ്തത പുലർത്തിക്കൊണ്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മികച്ച പോരാട്ടം പുറത്തെടുത്തിട്ടും തുടരെ നേരിടുന്ന അവഗണനയിലുടെ വാർത്തകളിൽ ഇടം നേടിക്കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസൺ വാർത്താ താരത്തിനുള്ള അന്തിമപട്ടികയിൽ ഇടം പിടിച്ചത്.സമീപകാലത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗ്രൂപ്പ് സമവാക്യങ്ങളിൽ പൊളിച്ചെഴുത്ത് നടത്തുകയും കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചുകൊണ്ട് രാജ്യത്താകെ തന്നെ വാർത്തകളിൽ തന്റേതായ ഇടം കണ്ടെത്തിയ ശശി തരൂരും നാലിൽ ഒരാളാണ്.ഫൈനൽ റൗണ്ട് വോട്ടെടുപ്പിൽ അന്തിമപട്ടികയിലെ ഈ നാലുപേരിൽനിന്ന് ഏറ്റവുമധികം പിന്തുണ നേടുന്ന വ്യക്തി ന്യൂസ്‌മേക്കർ പുരസ്‌കാരം നേടും.




