തൃശൂർ: തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയാണ്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിലെ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

പ്രതിയും മനുവും മദ്യപിച്ചിട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.പത്തനംതിട്ടയിലും സമാന സംഭവം നടന്നിരുന്നു. ബൈക്കപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച് പോയ 17കാരനും മരിച്ചിരുന്നു.