തിരുവനന്തപുരം: ദമ്പതിമാരുടെ മരണശേഷവും വിവാഹം രജിസ്റ്റർ ചെയ്യാം. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നു പ്രത്യേക അനുമതി നേടിയാണ് രജിസ്‌ട്രേഷൻ നടത്താനാകുക. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് ആരാധ്യഭവനിൽ കെ ജ്ഞാനദാസാണ് (69) രണ്ട് വർഷം നീണ്ട ശ്രമങ്ങൾക്കൊടുവിൽ മകളുടെ വിവാഹം രജിസ്റ്റർ ചെയ്തത്.

ജ്ഞാനദാസിന്റെ മകളുടെയും മരുമകന്റെയും അകാല മരണത്തെത്തുടർന്ന് പതിനാലുകാരനായ മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് രജിസ്‌ട്രേഷൻ അനിവാര്യമായത്. ഇത് മുൻനിർത്തി അദ്ദേഹം അനുമതി തേടി. രണ്ട് വർഷം നീണ്ട നിവേദനപരിദേവന ശ്രമങ്ങൾക്കൊടുവിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നു പ്രത്യേക ഉത്തരവ് ലഭിച്ചത്. സർക്കാരിൽ നിന്ന് ലഭിച്ച പ്രത്യേക ഉത്തരവ് സമാന നിലയിലുള്ള മറ്റുള്ളവർക്കും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.