- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
കായങ്കുളം : വീട്ടിൽ കഞ്ചാവ് നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്.
കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. കുറച്ച് ദിവസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M നൗഷാദും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ റെയിഡിലാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർ ആന്റണി K I, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ S S, പ്രവീൺ M എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെ 04792444060, 9400069505 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.