തിരുവനന്തപുരം: അന്ത: സംസ്ഥാന തൊഴിലാളികളായ മൂന്ന് ബംഗാളികൾ മൂന്നുകിലോ കഞ്ചാവ് കടത്തിയ കേസിൽ മൂന്നു ബംഗാളികൾക്കെതിരെ എക്‌സൈസ് റെയ്ഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ നെയ്യാറ്റിൻകര എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടറാണ് കുറ്റപത്രം സമർപ്പിച്ചത്.

ബംഗാൾ സ്വദേശികളായ സുമൻദാസ് (19), സുമൻ ചന്ദ്രദാസ് (19), ബിഷുദാസ് (27) എന്നിവരാണ് എക്‌സൈസ് കുറ്റപത്രത്തിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ. 2022 ഡിസംബർ 18 ന് വിഴിഞ്ഞം ഉച്ചക്കട മംഗലത്തുകോണം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

നെയ്യാറ്റിൻകര എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.വി. മോനി രാജേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് കുമാർ, ലാൽ കൃഷ്ണ, സുഭാഷ് കുമാർ ,അനീഷ്, ഡ്രൈവർ സൈമൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും കടത്തിയ കഞ്ചാവും പിടികൂടിയത്.