- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരില്‍ വന്‍ കഞ്ചാവു ശേഖരവുമായി ആസാം സ്വദേശി അറസ്റ്റില്‍; പ്രതിയെ പിടികൂടിയത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയതിന്
മട്ടന്നൂരില്‍ വന്‍ കഞ്ചാവു ശേഖരവുമായി ആസാം സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: വിമാനതാവള നഗരമായ മട്ടന്നൂരില്‍ ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശി ഹബീബര്‍ റഹ്‌മാനെ(25) യാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. രജിത്തും സംഘവും അറസ്റ്റു ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനിടെയാണ് നടുവനാട് വെച്ച് പ്രതിയെ പിടികൂടിയത്.
കുറച്ച് ദിവസമായി ഇയാള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബഷീര്‍ പിലാട്ട്, കെ കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ വി എന്‍ സതീഷ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബെന്‍ഹര്‍ കോട്ടത്തു വളപ്പില്‍, ടി പി സുദീപ്, കെ രമീഷ് , എക്‌സൈസ് സൈബര്‍ സെല്ലിലെ പ്രിവന്റീവ് ഓഫീസര്‍ ടി സനലേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ സുഹീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം മട്ടന്നൂരിനടുത്തെ അഞ്ചരക്കണ്ടിയിലും എം.ഡി.എം.എയുമായി രണ്ട് ആസാം സ്വദേശികളായ തൊഴിലാളികളെ എക്‌സൈസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹബീബര്‍റഹ്‌മാന്‍ പിടിയിലായത്.




