കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പനയത്താംപറമ്പിൽ നിന്നും ഏഴ് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പാലയോട് അഞ്ചാംമൈൽ സ്വദേശി ടി.പി അഷ്റഫാ (48) പിടിയിലായത്. ചാലോട്, മട്ടന്നൂർ ഭാഗങ്ങളിലെ ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നയാളാണ് പിടിയിലായ അഷ്റഫ്.

പ്രവന്റീവ് ഓഫീസർമാരായ എം.കെ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി സുഹൈൽ, സി.എച്ച് റിഷാദ്, എൻ രജിത്ത്കുമാർ, എം സജിത്ത്, ടി അനീഷ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന, സീനിയർ എക്സൈസ് ഡ്രൈവർ സി അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും.